ചെറുപുഴ: റോഡിലെ വന്‍കുഴികളും റോഡിനോട് ചേര്‍ന്നുള്ള ഇലക്ട്രിക്ക് പോസ്റ്റുകളും വന്‍ അപകടത്തിന് കാരണമാകുന്നു. ചെറുപുഴ സഹകരണ ആശുപത്രി ജംഗ്ഷനില്‍ ഇരു വശത്തും വന്‍ കുഴികള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഇരുവശത്ത് നിന്നും വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ സൈഡ് നല്‍കാന്‍ കഴിയാത്ത അവസ്ഥയില്‍ വാഹനം റോഡരികിലെ കുഴിയിലേക്ക് ചരിഞ്ഞ് അപകടം ഉണ്ടാവുകയാണ്. ഇന്നലെ രാവിലെ പയ്യന്നൂരില്‍ നിന്നും രാജഗിരിയിലേക്ക് പോകുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്ക് ഗട്ടര്‍ ഒഴിവാക്കി വന്നപ്പോള്‍ സൈഡിലേക്കിറക്കിയതിനെ തുടര്‍ന്ന് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു. പെട്ടെന്ന് തന്നെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മലയോരത്തെ തകര്‍ന്ന റോഡുകളിലെ അപകട സാധ്യതയുളള കുഴികള്‍ നന്നാക്കാന്‍ അടിയന്തിര നടപടികളുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















