ചെറുപുഴ: ചൈതന്യ തിരുമേനി നടത്തിയ സീനിയര്‍ സെവന്‍സ് ഫുട്ബോളില്‍ സംഘമിത്ര സ്റ്റഡി സര്‍ക്കിള്‍ പെരിന്തട്ടയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അംബേദ്കര്‍ സ്പോട്ടിംഗ് ചെമ്പ്രകാനം ജേതാക്കളായി. വിജയികള്‍ക്ക് കണ്ണൂര്‍ ജില്ലാ ഫുട്ബോള്‍ റഫറീസ് അസോസിയേഷന് സെക്രട്ടറിയും എം.ആര്.സി വെല്ലിംഗ്ടണിന്റെ മുന്‍ കളിക്കാരനുമായ എം.കൃഷ്ണന് ട്രോഫി സമ്മാനിച്ചു. മികച്ച ഗോളിയായി ചെമ്പ്ര കാനത്തിന്റെ കിരണെയും ഫൈനലിലി കളിക്കാരനായി കെ.പി.രാഹുലിനെയും തെരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി പെരിന്തട്ടയുടെ രജീനെയും തിരഞ്ഞെടുത്തു. പഞ്ചായത്തംഗം കെ.കെ.ജോയി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വിജേഷ് പള്ളിക്കര, ഷാജു കൂറ്റനാല്‍, ജിനോ തോട്ടത്തില്‍, ജിനോ ഫ്രാന്‍സിസ്, വര്‍ഗീസ് പ്ലാത്തോട്ടം, പി.എം.സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: