കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന തൊഴില്‍ പരിശീലന പദ്ധതിയായ ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ ഭാഗമായി ലോക യുവജന നൈപുണ്യദിനാചരണവും പ്രചാരണ ജാഥയും നടത്തി. കുടുംബശ്രീ ജില്ലാമിഷനും പരിശീലന സ്ഥാപനമായ സെന്റം വര്‍ക്ക് സ്കില്‍സ് ഇന്ത്യയും, സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സെന്റത്തിന്റെ കണ്ണൂര്‍ സെന്ററില്‍വെച്ച് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 15 ന് രാവിലെ 11 മണിക്ക് ചിറക്കല്‍ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ടി.ഗൗരി നിര്‍വ്വഹിച്ചു. സെന്റര്‍ മാനേജര്‍ കെ.എന്‍ പ്രശോഭ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: