ഇരിട്ടി: ഇരിട്ടി കൈരാതി കിരാത ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ അഡ്വ. കൃഷ്ണകുമാര്‍ പിലാത്തറ പ്രഭാഷണം നടത്തി. ക്ഷേത്രസമിതി വൈസ് പ്രസിഡന്റ് പി.കരുണാകരന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശ്രീസരസ്വതി വിദ്യാഭ്യാസ സഹായനിധി വിതരണോദ്ഘാടനം ക്ഷേത്രസമിതി പ്രസിഡന്റ് വത്സന് തില്ലങ്കേരി നിര്‍വഹിച്ചു. എല്ലാ ദിവസവും വൈകുന്നേരം 5.30 ന് രാമായണ പാരായണം, ചുറ്റുവിളക്ക്, വിശേഷാല്‍ പൂജകള്‍ എന്നിവ ക്ഷേത്രത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: