കണ്ണൂര്‍: ഗ്രന്ഥസുഗന്ധം 2017 ന്റെ ഭാഗമായി സംസ്ഥാന ഗ്രന്ഥകാര സമിതിയുടെ ആഭിമുഖ്യത്തില്‍ ഭാഷാവൃത്ത കവിയരങ്ങ് നടത്തി. സംസ്ഥാന പ്രസിഡണ്ട് എം.ഒ.ജി.മലപ്പട്ടത്തിന്റെ അധ്യക്ഷതയില്‍ കവിയും ഭാഷാപണ്ഡിതനുമായ വി.കെ.ദിവാകരന് മാവിലായി ഉദ്ഘാടനം ചെയ്തു. കവിതാ രചനാ മത്സരവിജയികള്‍ക്കുള്ള സാക്ഷ്യപത്രവും പുരസ്കാരദാന സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു. നിരവധി കവികളും കവയിത്രികളും സ്വന്തം രചനകള്‍ അവതരിപ്പിച്ചു. വി.വി.ജോസഫ് വട്ടക്കുന്നേല്‍, പുരവൂര്‍ പി.വിനുകുമാര്‍, രാഘവന് ബ്ലാത്തൂര്‍, എ.വി.സുദാസന്‍, കെ.ജയലക്ഷ്മി, വിനിത മുരിങ്ങേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.വസുമതി ടീച്ചര്‍ ഒന്നാം സമ്മാനവും സി.രാജന് അലവില്‍ രണ്ടാം സമ്മാനവും നേടി. ജോസ് ചെട്ടിപ്പീടിക, ലീന മാണിക്കോത്ത് എന്നിവര്‍ പ്രത്യേക സമ്മാനത്തിനും സുരേഷ് ബാബു മാവിലായി, കാര്‍ത്തിക അണ്ടലൂര്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി. നോവലിസ്റ്റ് അനിയന് കാവാലം സ്വാഗതവും പി.വി.മോഹന്‍ദാസ് കീഴറ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: