കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ജില്ലയില്‍ വിദ്യാര്‍ത്ഥിക്കും വിദ്യാലയത്തിനും 100 എന്ന പേരില്‍ ക്യാമ്പയിന് ആരംഭിക്കുന്നു. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്ത് വിപുലമായ ശില്‍പ്പശാല സംഘടിപ്പിക്കും. കൂടാതെ സ്കൂളിന്റെ ഭൗതികസാഹചര്യം, ലഭിച്ച ഫണ്ടുകള്‍, ഇനി ആവശ്യമുള്ള സൗകര്യങ്ങള്‍ തുടങ്ങി സമഗ്രമായി ചര്‍ച്ച ചെയ്യുന്നതിനായി ആഗസ്റ്റ് 15 വരെ ഒരു മാസകാലയളവില്‍ എല്ലാ വിദ്യാലയങ്ങളിലും യോഗം ചേരും. ജില്ലാപഞ്ചായത്ത്, എസ്എസ്എ, ആര്‍എംഎസ്എ, പൊതുവിദ്യാഭ്യാസവകുപ്പ് എന്നിവ സംയുക്തമായാണ് യോഗം സംഘടിപ്പിക്കുക. വിവിധ പദ്ധതികളിലായി വിദ്യാലയങ്ങളില്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് ഓരോ അധ്യാപകന് ചുമതല നല്‍കും. ഇതിന്റെയെല്ലാം വിശദാംശം പൊതുജനങ്ങള്‍ക്കായി സ്കൂളില്‍ പ്രദര്‍ശിപ്പിക്കാനും സംവിധാനം തയ്യാറാക്കുമെന്നും പ്രസിഡണ്ട് കെ.വി.സുമേഷ് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: