കണ്ണൂര്‍: ധര്‍മ്മടം, ചമതച്ചാല്‍ നിയോജക മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ 18ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പോളിംഗ് സ്റ്റേഷനുകളായ പാലയാട് സെന്‍ട്രല്‍ ജൂനിയര്‍ ബേസിക് സ്കൂള്‍, അണ്ടലൂര്‍ സീനിയര്‍ ബേസിക് സ്കൂള്‍, പാലയാട് ബേസിക് യുപി സ്കൂള്‍, ഗവ.ബ്രണ്ണന്‍ കോളേജ്, ധര്‍മ്മടം ബേസിക് യുപി സ്കൂള്‍, ചമതച്ചാല്‍ ജിഎല്‍പി സ്കൂള്‍, പയ്യാവൂര്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 17,18 തീയതികളില്‍ അവധിയായിരിക്കും. ധര്‍മടം വാര്‍ഡിന്റെ കൗണ്ടിങ്ങ് സ്റ്റേഷനായ ഗവ.ബ്രണ്ണന്‍ കോളേജിന് 19നും അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: