മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പാന്തേഴംമാതാജി റോഡില്‍ ഊരാളി കലുങ്കിനു സമീപം ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു.
പൈപ്പ് പൊട്ടി ഒരാഴ്ചയായിട്ടും തകരാര്‍ പരിഹരിക്കാത്തതിനാല്‍ ലിറ്റര്‍കണക്കിന് ശുദ്ധജലമാണ് ദിനവും പാഴാകുന്നത്. ജപ്പാന് കുടിവെള്ള പദ്ധതിയ്ക്കായി റോഡിനടിയിലൂടെ സ്ഥാപിച്ചിരിക്കുന്ന പൈപ്പിലാണ് ചോര്‍ച്ച. പൈപ്പ് പൊട്ടി വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നതിനാല്‍ ഈ ഭാഗത്ത് റോഡും തകര്‍ന്നിട്ടുണ്ട്.
കഞ്ഞിക്കുഴി പഞ്ചായത്ത് പത്ത്, പതിനൊന്ന് വാര്‍ഡുകളിലെ ജനങ്ങളുടെ കുടിവെള്ള ശ്രോതസ്സാണിത്. ചോര്‍ച്ചയുള്ളതിനാല്‍ കുടിനീരില്‍ മാലിന്യം കലരാനുള്ള സാധ്യതയുമുണ്ട്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചു. പൈപ്പില്‍ കാര്യമായ ചോര്‍ച്ചയുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷമേ ചോര്‍ച്ച പരിഹരിക്കാനാകൂ എന്നാണ് അധികൃതരുടെ വിശദീകരണം.
ചോര്‍ച്ച പരിഹരിക്കാന്‍ കാലതാമസം നേരിടുന്നത് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: