Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഇനി തീര്‍ത്ഥാടനകാലം: ദര്‍ശനപുണ്യമേകി നാലമ്പലങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 09:43 pm IST
inThrissur

തൃശൂര്‍: രാമയണമാസം ആരംഭിക്കാനിരിക്കെ നാലമ്പല ദര്‍ശനത്തിനായി ക്ഷേത്രങ്ങള്‍ ഒരുങ്ങി.

രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമാണ് നാലമ്പല ദര്‍ശനം എന്നാണ് വിശ്വാസം. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരത ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍. നാലു വിഗ്രഹങ്ങളും ഒരേ ദിവസമാണു പ്രതിഷ്ഠിച്ചതെന്നാണു സങ്കല്‍പം. നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തണമെന്നു പറയുന്നതും അതുകൊണ്ടുതന്നെ. ഹനുമല്‍ സാന്നിധ്യം എല്ലാ ക്ഷേത്രങ്ങളിലുമുണ്ടെന്നാണ് വിശ്വാസം.

തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം: ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് തൃപ്രയാര്‍ ക്ഷേത്രത്തിലെ ശ്രീരാമ പ്രതിഷ്ഠ. ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും ഇടയിലായി തീവ്രാനദിയുടെ പടിഞ്ഞാറേക്കരയിലാണ് ശീരാമസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൃശൂരില്‍ നിന്നു ചേര്‍പ്പു വഴിയും ക്ഷേത്രത്തിലെത്താം. തൃപ്രയാര്‍ ജംക്ഷനില്‍ നിന്നു കിഴക്കോട്ട് ഒരുകിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലെത്താന്‍.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം: തൃപ്രയാറില്‍ ശ്രീരാമസ്വാമിയെ തൊഴുതു കഴിഞ്ഞാല്‍ അടുത്തതായി വണങ്ങേണ്ടത് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭരതസ്വാമിയെയാണ്. തൃപ്രയാറില്‍ നിന്ന് ഏകദേശം 17 കിലോമീറ്റര്‍ അകലെയാണിത്.ഭരതന്റെ പ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കൂടല്‍മാണിക്യം ക്ഷേത്രം.മറ്റുക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ പൂജയ്‌ക്ക് കര്‍പ്പൂരമോ ചന്ദനത്തിരിയോ ഉപയോഗിക്കാറില്ല. പുത്തരിനിവേദ്യത്തിന്റെ അനുബന്ധമായി നടത്തുന്ന മുക്കുടിനിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷത്തേക്ക് രോഗവിമുക്തരാകും എന്നാണ് വിശ്വാസം.

തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം: നാലമ്പല ദര്‍ശനത്തിന്റെ അടുത്ത ഊഴം എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് ചാലക്കുടിപ്പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്ന തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രമാണ്. ഇരിങ്ങാലക്കുടയില്‍ നിന്ന് മാള, അന്നമനട വഴി ആറ് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. സല്‍സന്തതിക്കായി അംഗുലിയാങ്കം കൂത്ത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ലക്ഷ്മണസ്വാമിക്ക് പ്രധാനവഴിപാട് കദളിപ്പഴവും പാല്‍പ്പായസമാണ്.

പായമ്മല്‍ ശ്രീ ശത്രുഘ്‌നക്ഷേത്രം: നാലമ്പലങ്ങളില്‍ അവസാനത്തേത് പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രമാണ്. ഇരിങ്ങാലക്കുട മതിലകം വഴിയില്‍ അരീപ്പാലത്തു നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് പായമ്മല്‍. ലവണാസുര വധത്തിനു തയ്യാറായി ക്രോധത്തോടെ നില്‍ക്കുന്ന ശത്രുഘ്‌നനാണ് ഇവിടത്തെ പ്രതിഷ്ഠ. പായമ്മല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം അന്നുതന്നെ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ തിരിച്ചെത്തിയാലേ നാലമ്പലദര്‍ശനം പൂര്‍ണമാകൂവെന്നാണ് വിശ്വാസം. കര്‍ക്കിടകം ഒന്നുമുതല്‍ അഭൂതപൂര്‍വമായ തിരക്കാണ് നാലമ്പലദര്‍ശനത്തിന് അനുഭവപ്പെടുക. തിരക്ക് കണക്കിലെടുത്ത് തൃപ്രയാര്‍ ക്ഷേത്രത്തില്‍ പ്രത്യേക സൗകര്യങ്ങളും സുരക്ഷയും ഏര്‍പ്പെടുത്തിയതായി ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

Cricket

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

പുതിയ വാര്‍ത്തകള്‍

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.