തുറവൂര്‍; പമ്പാ പാതയിലെ പ്രധാന പാലമായ തുറവൂര്‍ തൈക്കാട്ടുശേരി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ വശങ്ങളില് ലോറികളില്‍ മാലിന്യം തള്ളുന്നു.
ഹോട്ടല്‍ മാലിന്യങ്ങളാണ് ചാക്കില്‍ കെട്ടി തള്ളുന്നത്. വിവാഹ സല്‍ക്കാരത്തിന് ഉപയോഗിച്ച പ്ളേററുകളും ഗഌസുകളും ഭക്ഷണാവശിഷ്ടങ്ങളും ഇവിടെ തള്ളുന്നു. തെരുവ് നായ്ക്കളും പക്ഷികളും മാലിന്യങ്ങള്‍ കൊത്തി വലിച്ച് കായലിലും വീട്ടുമുറ്റങ്ങളിലും കൊണ്ടിടുന്നത് വ്യാപകമായ മലിനീകരണത്തിന് ഇടയാക്കുന്നു.
സംസ്ക്കരണ ശാലകളില്‍ നിന്നും കരാര്‍ വ്യവസ്ഥയില്‍ മാലിന്യ നിര്മാര്നത്തിനായി കരാര്‍ ഏടുക്കുന്നവരാണ് പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നത്. കൂടാതെ കുപ്പിച്ചില്ലുകള്‍ പഴയ ജങ്കാര്‍ ജെട്ടിയുടെ സമീപവും കായലില്‍ തള്ളുന്നു.
ഇത് കക്കാ മത്സ്യത്തൊഴിലാളികളെയും സാരമായി ബാധിക്കുന്നു. സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥലത്താണ് ഇപ്രകാരം മാലിന്യം തള്ളല്‍. സര്‍ക്കാരിന്റെ കായലോര ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടിയുടെ പദ്ധതി എ.എം. ആരീഫ് എംഎല്‍എ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.
പാലത്തിന്റെ പ്രവേശന ഭാഗത്ത് കാമറ സ്ഥാപിച്ചാല്‍ ഇത്തരക്കാരെ പിടികൂടാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കര്‍മ്മസമിതി രൂപീകരിക്കുന്നതിനെ കുറിച്ചും നാട്ടുകാര്‍ ആലോചിക്കുന്നുണ്ട്.
രാത്രികാലങ്ങളില്‍ പോലീസ് പട്രോളിങ് ശക്തമാക്കണമെന്നതാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: