Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമായണത്തിലെ സീത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 09:12 pm IST
inSamskriti

മക്കളേ,

വീണ്ടുമൊരു രാമായണ മാസം വന്നെത്തി. രാമായണമെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് രാമനായിരിക്കാം. എന്നാല്‍ രാമനേക്കാള്‍ ഒട്ടും കുറവല്ലാത്ത സ്ഥാനവും പ്രാധാന്യവും സീതയ്‌ക്കുമുണ്ട്. സീതയുടെ പതറാത്ത പാതിവ്രത്യവും ക്ഷമയും സഹനശക്തിയും ആദര്‍ശനിഷ്ഠയുമെല്ലാം അനുപമമാണ്. ഭാരതീയ സ്ത്രീ സങ്കല്‍പം ജ്വലിച്ചു നില്‍ക്കുന്നത് സീതയിലാണ്. നൂറ്റാണ്ടുകളിലൂടെ നമ്മുടെ കുടുംബബന്ധങ്ങള്‍ പവിത്രമായി നിലനില്‍ക്കാന്‍ സീതയുടെ മാതൃകാ ജീവിതം കാരണമായിട്ടുണ്ട്.

മക്കളില്‍ മൂത്തവനായതിനാലും ദശരഥന്റെ പട്ടമഹര്‍ഷിയായ കൗസല്യയുടെ പുത്രനായതിനാലും രാജ്യം രാമന് അവകാശപ്പെട്ടതാണ്. ആ അവകാശം വിട്ടുകൊടുക്കാതിരിക്കാന്‍ സീതയ്‌ക്ക് രാമനെ പ്രേരിപ്പിക്കാമായിരുന്നു. എന്നാല്‍ സീത അതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലുമില്ല. ധര്‍മ്മമൂര്‍ത്തിയായ രാമന് അനുയോജ്യയായ ഭാര്യയാണ് താനെന്ന് സീത തെളിയിച്ചു.

വനവാസത്തിനു പുറപ്പെടുമ്പോള്‍ കൂടെ പോകുവാന്‍ തുനിഞ്ഞ സീതയെ രാമന്‍ ആദ്യം തടയുകയാണ് ചെയ്തത്. എന്നാല്‍ സുഖത്തിലും ദുഃഖത്തിലും ഭര്‍ത്താവിനോടൊപ്പം നില്‍ക്കുക എന്നത് തന്റെ കര്‍ത്തവ്യവും അവകാശവുമാണെന്ന് സീത രാമനെ ഓര്‍മ്മിപ്പിച്ചു.

കര്‍ത്തവ്യങ്ങളില്‍ ഉപേക്ഷ കാട്ടി സ്വന്തം സുഖസൗകര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുന്നതാണ് സീതയുടെ വാക്കുകള്‍. സ്ത്രീകള്‍ അബലകളല്ലെന്നും അവരില്‍ മഹത്തായ ശക്തിയുണ്ടെന്നും സീത തെളിയിച്ചു.

വിരഹഭക്തിയുടെ ശക്തി തെളിയിക്കുന്നതാണ് സീതാപഹരണവും തുടര്‍ന്ന് സീത കടന്നുപോയ പരീക്ഷണങ്ങളും. രാമന്‍ കൂടെയുള്ളപ്പോഴാണ് സീത പൊന്‍മാനിനെ ആഗ്രഹിച്ചത്. എന്നുവച്ചാല്‍ ആഗ്രഹങ്ങള്‍ക്ക് അധീനയായി. എന്നാല്‍ രാവണന്റെ പിടിയിലായപ്പോള്‍ സീതയുടെ മനസ്സ് രാമനുവേണ്ടി സദാ തപിച്ചുകൊണ്ടിരുന്നു. കുതിരയ്‌ക്കു പട്ട വച്ചതുപോലെ മറ്റൊന്നിലേക്കും ശ്രദ്ധിക്കാതെ സീത രാമനെ മാത്രം ഓര്‍ത്തുകൊണ്ടിരുന്നു. സൂര്യന്റെ പ്രകാശത്തില്‍ നമ്മള്‍ സൂര്യനെയല്ല കാണുന്നത്, ലോക വസ്തുക്കളെയാണ്.

എന്നാല്‍, ചന്ദ്രന്റെ പ്രകാശത്തില്‍ നമ്മള്‍ ഇരുട്ടിനെയല്ല, ചന്ദ്രനെയാണ് ശ്രദ്ധിക്കുന്നത്. അതുപോലെ സീതയും ദുഃഖത്തില്‍ ഇരുട്ടിനെയല്ല കണ്ടത്, രാമചന്ദ്രനെ മാത്രമാണ്. ത്രിലോകങ്ങളും കീഴടക്കിയ രാവണന്‍ നേരിട്ടും ദൂതന്മാരെ അയച്ചും സീതയെ പലവിധത്തിലും പ്രലോഭിപ്പിച്ചു നോക്കി. തന്നെ സ്വീകരിച്ചാല്‍ സീതയെ ലങ്കയുടെ മഹാരാജ്ഞിയാക്കാമെന്നും, തനിക്കുള്ള സകല ഐശ്വര്യങ്ങളും സീതയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കാമെന്നും രാവണന്‍ വാഗ്ദാനം ചെയ്തു. പക്ഷെ സീത അല്‍പവും ചലിച്ചില്ല. ദുഷ്ടരാക്ഷസിമാരുടെ നിരന്തരമായ പീഡനങ്ങളും ചീത്തവിളിയും സീത ധീരതയോടെ സഹിച്ചു. അവയുടെയെല്ലാം നടുവില്‍ സീത രാമനെ മാത്രം സ്മരിച്ചു കൊണ്ടിരുന്നു. ആ വിരഹ ദുഃഖത്തില്‍ സീതയുടെ വാസനകള്‍ എരിഞ്ഞില്ലാതായി. ഒടുവില്‍ ഹൃദയം തികച്ചും പരിശുദ്ധമായി രാമനുമായി വീണ്ടും ഒന്നുചേരാനും സാധിച്ചു.

പ്രേമഭാജനം അകന്നിരിക്കുമ്പോഴാണ് പ്രേമത്തിന് കൂടുതല്‍ തീവ്രത ഉണ്ടാകുന്നത്. കരയ്‌ക്കിട്ട മത്സ്യം വെള്ളത്തിലേക്ക് തിരിച്ചു പോവാനായി കിടന്നു പിടയ്‌ക്കുന്നതുപോലെയുള്ള ഭാവമാണത്. അതാണ് നമ്മള്‍ സീതയിലും ഗോപികളിലും കാണുന്നത്. നിരന്തരം ഈശ്വരനെ സ്മരിക്കുന്ന ഭക്തന് ഏതു പ്രതിസന്ധിയുടെ നടുവിലും എല്ലാ യാതനകള്‍ക്കും അതീതമായി മനസ്സിനെ അചഞ്ചലമായി നിലനിര്‍ത്താനാകുമെന്ന് നമുക്കിതിലൂടെ മനസ്സിലാക്കാം. പ്രേമമുള്ളിടത്ത് ദൂരം പ്രസക്തമല്ല. സൂര്യന്‍ ഭൂമിയില്‍നിന്ന് എത്രയോ അകലെയാണെങ്കിലും സൂര്യനുദിക്കുമ്പോള്‍ ഭൂമിയിലുള്ള താമര വിരിയും. ഇന്നു നമ്മുടെ പക്കല്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമുണ്ട്.

എന്നാല്‍ അവയ്‌ക്കു പരിമിതികളുമുണ്ട്, എല്ലായിടത്തും അവയ്‌ക്കു റെയിഞ്ചു ലഭിക്കണമെന്നില്ല. എന്നാല്‍ ഈശ്വര പ്രേമത്തിന് അത്തരം പരിമിതികളൊന്നുമില്ല. ഭക്തന് എവിടെയും എപ്പോഴും ഭഗവാനെ സ്മരിക്കാം, അവിടുത്തെ സാന്നിദ്ധ്യം സദാ തന്റെയുള്ളില്‍ അനുഭവിക്കാം.

ഏതു സാഹചര്യത്തിലായാലും സ്വധര്‍മ്മത്തിലും ആദര്‍ശത്തിലും ഉറച്ചുനില്‍ക്കാന്‍ സീതയ്‌ക്കു കഴിഞ്ഞിരുന്നു. സീതയെ പീഡിപ്പിക്കുന്ന രാക്ഷസിമാരെ വധിക്കാന്‍ തുനിഞ്ഞ ഹനുമാനെ അവരോടുള്ള അനുകമ്പയാല്‍ സീത തടയുന്നു. ലങ്കയില്‍ നിന്ന് സീതയെ മോചിപ്പിച്ച്, സ്വന്തം തോളിലേറ്റി ശ്രീരാമന്റെ അടുക്കല്‍ കൊണ്ടുപോകുവാന്‍ ഹനുമാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍, ശ്രീരാമപത്‌നിയായ തന്നെ മറ്റാരെങ്കിലും മോചിപ്പിച്ചാല്‍ അതു ശ്രീരാമന്റെ യശസ്സിനു കളങ്കം ചാര്‍ത്തുമെന്നായിരുന്നു വിവേകമതിയായ സീതയുടെ മറുപടി. ആപത്ഘട്ടങ്ങളില്‍പ്പോലും സീത മഹാമനസ്‌കതയും മനഃസാന്നിദ്ധ്യവും കൈവെടിഞ്ഞിരുന്നില്ല എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

ആദ്യത്തെ അഗ്‌നി പരീക്ഷയില്‍ വിജയിച്ച സീതയോട് താന്‍ പതിവ്രതയാണെന്ന് സത്യപ്രതിജ്ഞ ചെയ്യുവാന്‍ യാഗവേളയില്‍ ആവശ്യം ഉയര്‍ന്നപ്പോള്‍ സീത തന്റെ പരിശുദ്ധിയും പാതിവ്രത്യവും തെളിയിച്ചു. എന്നാല്‍ സ്ത്രീത്ത്വത്തിന്റെ അന്തസ്സും അഭിമാനവും വെടിയാന്‍ കൂട്ടാക്കിയുമില്ല. അമ്മയായ ഭൂമിയുടെ മടിത്തട്ടില്‍ അഭയം തേടുകയാണ് ചെയ്തത്. അങ്ങനെ ഓരോ പരീക്ഷണങ്ങളിലും കൂടുതല്‍ കൂടുതല്‍ ഉജ്ജ്വലിക്കുന്നതാണ് സീതയുടെ വ്യക്തിത്വം.

സീതയുടെ ചരിതം ഈശ്വരാന്വേഷികള്‍ക്ക്് എന്നും പ്രചോദനമാണ്. കുടുംബങ്ങള്‍ക്ക് അതു മാര്‍ഗ്ഗദീപമാണ്. മനുഷ്യമനസ്സുകളെ സ്വാധീനിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന പവിത്രഗംഗയാണത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.