സൂര്യനില്ലാത്ത കാലത്ത് ഏതുപ്രകാരം ഭൂമി ഇരുട്ടായി കിടന്നുവോ അതില്‍ ഏറ്റവും വര്‍ദ്ധിച്ച നിലയില്‍ മനുഷ്യലോകം നീചനീചമായി വര്‍ദ്ധിച്ചിരിക്കുമ്പോള്‍ ഈ അദ്ധ്യാത്മസ്വരൂപനായ ഭഗവാന് സൂര്യനെന്ന നിലയില്‍ ഉദിച്ചു തന്റെ സ്വയംപ്രകാശമെന്ന ധര്‍മ്മത്തില്‍ക്കൂടി സ്വയംപ്രകാശിപ്പാന് തുടങ്ങിയപ്പോള്‍ മനുഷ്യലോകം ഈ സ്വയംപ്രകാശത്തില്‍ ലയിച്ചു. ലയിച്ചവരുടെ ഹൃദയങ്ങള്‍ ആകമാനം ഭഗവല്ധര്മ്മമായ സ്വയംപ്രകാശത്തില്ക്കൂടി പകലായി നിന്ന് പരിപൂര്‍ണ്ണമായി പ്രകാശിക്കുവാന്‍ സാധിക്കുന്നു.
ഭഗവാന് അവരില്‍ തന്റെ കര്മ്മത്തെയൊടുക്കി അവര്‍ മറ്റുള്ളവരില്‍ അവരുടെ കര്‍മ്മങ്ങളെ ഒടുക്കി ഇങ്ങനെ ഭഗവാന് തുടങ്ങി കര്‍മ്മം ഒടുക്കിയൊടുക്കി കിട്ടുന്നവരില്‍ ഒരു ദേവലോകം പ്രത്യക്ഷപ്പെട്ടു. ദേവനും ദേവഗണങ്ങളുമായി വസിക്കുന്ന ഒരു സ്വര്‍ഗ്ഗമത്രെ തന്റെ കര്‍മ്മത്തില്‍ക്കൂടി തനിക്കും, തന്റെ പരമ്പരയുടെ കര്‍മ്മത്തില്‍ക്കൂടി അവര്‍ക്കും സ്വാധീനപ്പെടുത്തി അനുഭവിക്കുവാന്‍ സാധിച്ചതും, സാധിക്കുന്നതും, സാധിക്കുവാന്‍ ഇരിക്കുന്നതും.
ഇപ്പോള്‍ ഭഗവാന് ഈ സ്വര്‍ഗ്ഗമാകുന്ന അദ്ധ്യാത്മഗോളത്തിലെ ചന്ദ്രനായും തന്റെ പരമ്പരകള്‍ അതിലെ നക്ഷത്രങ്ങളായും പ്രകാശിക്കപ്പെടുന്നു. ഗോളങ്ങളുടെ അവസ്ഥ അറിവുകേടിലും അധര്‍മ്മത്തിലും നിന്ന് പാടേ ഒഴിയപ്പെട്ടും സത്യത്തിലും ധര്‍മ്മത്തിലും സ്ഥിരപ്പെട്ടും നില്ക്കുന്ന അവസ്ഥയാകുന്നു. അദ്ധ്യാത്മലോകത്തിലെ ഗോളങ്ങളുടെ വിശേഷം നക്ഷത്രങ്ങള്‍ ഒന്നൊന്നായി കാണപ്പെടുന്നു എങ്കിലും ഭഗവാനില്‍ ഉണ്ടായിരുന്ന അറിവാകുന്ന ഗുണവും ധര്‍മ്മമാകുന്ന പ്രകാശവും അല്ലാതെ മറ്റൊന്നും അവിടെയില്ല. അതുകൊണ്ട് എല്ലാം ഭഗവാങ്കല്‍ നിന്നും ഭഗവാങ്കലേക്കുമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: