പയ്യാവൂര്‍: പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ചുതച്ചാല് വാര്‍ഡില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി മല്ലിശ്ശേരി സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വാതില്‍ മടയി പൊതുയോഗം നടത്തി. യോഗം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.വി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.സോമന്, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ജെ.മാത്യു, ജില്ലാ കമ്മറ്റി അംഗങ്ങളായ വി.എന്‍.രവി, വി.എന്‍.മുരളീധരന്, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.രമേശന്, എസ്ടി മോര്‍ച്ച ജില്ലാ സെക്രട്ടറി കെ.കെ.സജേഷ്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സ്വപന.ടി, മണ്ഡലം കമ്മിറ്റി അംഗം സഞ്ജു, സ്ഥാനാര്‍ത്ഥി സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുന്നതി കുറിച്ച് ടീച്ചര്‍ വിശദമായി പ്രതിപാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: