ഇരിട്ടി: ആറളം വട്ടപ്പാറയില്‍ കാട്ടനയിറങ്ങി നിരവധി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെ ആറളം ഫാമില്‍ നിന്നും പുഴകടന്ന് വന്ന കാട്ടാനയാണ് കാര്‍ഷിക വിളകള്‍ക്ക് വ്യാപക നാശം വരുത്തിയത്. തടത്തിലെകുന്നേല് വര്ക്കിച്ചന്, പാറക്കല്‍ ദേവസ്യ എന്നിവരുടെ വാഴ, ചേന, ചേമ്പ് എന്നിവയാണ് നശിപ്പിച്ചത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ നാട്ടുകാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് ആന പുഴകടന്ന് ഫാമിലേക്ക് തിരിച്ചു കയറി. വാഴയും മറ്റു ഹൃസ്വ കാര്‍ഷികവിളകളും കൂടാതെ തെങ്ങ്, കമുക് തുടങ്ങിയ കാര്‍ഷിക വിളകളും വ്യാപകമായി കൃഷി ചെയ്യുന്ന മേഖലയാണ് ഇത്. ഇഷ്ടംപോലെ ഭക്ഷണം ലഭിക്കും എന്നുള്ളതിനാല്‍ ആനകള്‍ വീണ്ടും ഇവിടേക്ക് തിരിച്ചുവരുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: