കാരിക്കോട്: ശ്രീസരസ്വതി വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ വ്യാസജയന്തി ശ്രീഗുരുപൂജയായി ആഘോഷിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ.ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ റിട്ട.പ്രിന്‍സിപ്പല്‍ ശ്രീകുമാര്‍, കോയിക്കല്‍ എബ്രഹാം മെമ്മോറിയല്‍ യുപി സ്കൂള്‍ അദ്ധ്യാപകന് ഫാ.ജോയി ആനക്കുഴി എന്നീ അദ്ധ്യാപകരെ പാദപൂജ ചെയ്ത് ആരതി ഉഴിഞ്ഞ് കുട്ടികള്‍ ആദരിച്ചു. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ കെ.ടി.ഉണ്ണികൃഷ്ണന്, ഹെഡ്മിസ്ട്രസ് എം.എസ്.ശ്രീദേവി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: