കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രം, കോട്ടയം പൗരാവലി എന്നിവയുടെ ആഭിമുഖ്യത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് അഡ്വ. ജോര്‍ജ്ജ് കുര്യന് ഇന്ന് സ്വീകരണം നല്‍കും.
വൈകിട്ട് 4ന് ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ അദ്ധ്യക്ഷനാകും. യാക്കോബായസഭ കോട്ടയം ഭദ്രാസനം മെത്രാപ്പോലിത്ത ഡോ. തോമസ് മാര്‍ തിമോത്തിയോസ് ഉദ്ഘാടനം ചെയ്യും. കെ.എം. മാണി എംല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് എന്നിവര്‍ ജോര്‍ജ്ജ് കുര്യനെ ആദരിക്കും.
ഓര്‍ത്തഡോക്സ് സഭാ പ്രതിനിധി ഡോ. ഫാ. ജോഷാ മുഖ്യപ്രഭാഷണം നടത്തും. ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. ജസ്റ്റിന് കാളിയാനിയില്‍, ഡോ. സ്റ്റീഫന്‍ വട്ടപ്പാറ, സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, റവ. ഡോ. മോനിമാത്യു, ഇമാം കെ.എം. താഹാ മൗലവി അല്‍ഹസാനി, സിസ്റ്റര്‍ ബി.കെ. പങ്കജം, റവ. ഡോ. ഉമ്മന്‍ ജോര്‍ജ്ജ്, സജീവ് വര്‍ഗീസ്, പാസ്റ്റര്‍. റ്റി.വി. പോത്തന്, ഫാ. തോമസ് പുതുശ്ശേരി, പാസ്റ്റര്‍ വി.പി. തോമസ്, റവ. ഫാ. ജോര്‍ജ്ജ് ഇനിയാടന്, ഫാ. സിജോ പന്തപ്പള്ളില്‍, ഫാ. ഗ്ലാഡ്സണ്‍ ജേക്കബ്ബ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പി.സി. ജോര്‍ജ്ജ്, നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന, വി.എന്‍. വാസവന്, ഉഴവൂര്‍ വിജയന്, എന്‍. ഹരി, ജോര്‍ജ്ജ് ജേക്കബ്ബ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: