കോട്ടയം: നൂറാം പിറന്നാളിന്റെ നിറവിലെത്തിയ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ ആത്മകഥ മലയാളത്തിന്റെ അതിരുകള്‍ കടന്ന് ഇംഗ്ലീഷ് വായനക്കാരുടെ കൈകളിലേക്ക്. പ്രസിദ്ധീകരിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ ആറു പതിപ്പുകള്‍ പിന്നിട്ട ആത്മകഥ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന കൃതി ഗ്ലിംസസ് ഓഫ് മൈ ലൈഫ് എന്ന പേരിലാണ് ഡിസി ബുക്സ് പുറത്തിറക്കുന്നത്. നാളെ വൈകിട്ട് 4ന് കോട്ടയം ഡിസി ബുക്സ് ഓഡിറ്റോറിയത്തില്‍ ജസ്റ്റീസ് കെ.ടി.തോമസ് പുസ്തകം പ്രകാശനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. ഫാ. കെ.എം.ജോര്‍ജ്ജ് പുസ്കതം ഏറ്റുവാങ്ങും. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം , ഡോ.പോള്‍ മണലില്‍, എ. വി.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
ബസേലിയസ് കോളേജ് മലയാള വിഭാഗം അസ്സി.പ്രൊഫ. തോമസ് കുരുവിള തയ്യാറാക്കിയ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വ്വഹിച്ചത് കോട്ടയം ചവിട്ടുവരി സ്വദേശിയും വിവര്‍ത്തകയുമായ എലിസബത്ത് കോശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: