കോട്ടയം: സര്‍ക്കാരിന്റെ പരിഷ്ക്കരിച്ച ക്വാറി നിയമത്തിന്റെ ബലത്തില്‍ അടച്ചുപൂട്ടിയ പാറമടകള്‍ വീണ്ടും തുറക്കുന്നു.
ചട്ടങ്ങള്‍ ലംഘിച്ച് ജനവാസകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പല പാറമടകളും റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്കി പ്രവര്‍ത്തനം അവസാനിപ്പിച്ചതാണ്. എന്നാല്‍ ക്വാറി നിയമത്തില്‍ ഇളവ് വരുത്തിയതോടെ ഈ പാറമടകള്‍ വീണ്ടും പ്രവര്‍ത്തനം പുനരാരംഭിക്കും.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചിരുന്നു. നിലവില്‍ 100 മീറ്ററയായിരുന്നു. ഇത് കൂടാതെ പാറമടകള്‍ക്കുള്ള അനുമതിയുടെ കാലാവധി അഞ്ച് വര്‍ഷമായി ഉയര്്ത്തി. നിലവില്‍ ഇത് മൂന്ന് വര്‍ഷമായിരുന്നു. ദൂരപരിധി 50 മീറ്ററായി കുറച്ചതോടെ കുറവിലങ്ങാട് മുതല്‍ വാഗമണ്‍ വരെയുള്ള നൂറോളം പാറമടകള്‍ തുറന്ന് പ്രവര്്ത്തിപ്പിക്കാന് അവസരമുണ്ടായിരി്ക്കുകയാണ്. കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല പാറമടകളും അതീവ പരിസ്ഥിതി ലോല മേഖലയിലാണ്. വീണ്ടും പാറമടകള്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കാരണമാകുമെന്ന് പരിസ്ഥിതി പ്രവര്‍്ത്തകര്‍ പറയുന്നു.അത്യുഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് പാറ പൊ്ട്ടിക്കാന് ഉപയോഗിക്കുന്നതെന്നാണ് ആക്ഷേപം. കൂടാതെ പ്രവൃത്തി പരിചയമില്ലാത്തെ തൊഴിലാളികളെ ഇതിനായി നിയോഗിക്കുന്നതായും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
രാഷ്ടീയ, ഉദ്യോഗസ്ഥ പിന്തുണയോടെയാണ് പാറമടകള്‍ തുറക്കാന്‍ ചരട് വലിക്കുന്നത്. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലിന്റെ മുനയൊടിച്ചതോടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ഇത് മുന്നില്‍ കണ്ട് പാറമട ലോബികള്‍ എത്രയും പെട്ടെന്ന് തുറക്കാനാണ് അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നത്. ഇതിനായി വന്‍തോതില്‍ ഇവര്‍ പണവും ഇറക്കുന്നുണ്ട്.
ചെറുകിട പാറമടകള്‍ അടഞ്ഞ് കിടന്നപ്പോള്‍ കരിങ്കല്ലിന്റെ വില്പനയും വിലയും നിയന്ത്രിച്ചത് ഏതാനും വന്‍കിട പാറമട ലോബികളയായിരുന്നു. ഇവര്‍ ഒത്തുകളിച്ച് കരിങ്കലിന്റെയും മെറ്റലിന്റെയും വില കുത്തനെ ഉയര്‍ത്തിക്കൊണ്ടിരുന്നു. ഒരു ലോഡ് കരിങ്കല്ലിന് 2000 രൂപ വരെ വില വന്നിരുന്നു.
അടച്ച് പൂട്ടിയ പാറമടകള്‍ വീണ്ടും തുറക്കുന്നതോടെ ഈ മേഖലയില്‍ കടുത്ത മത്സരം ഉണ്ടാകുമെന്നാണ് സൂചന. ഇതിന് തടയിടാന്‍ വന്‍കിട പാറമട ലോബിയും ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: