പുനലൂര്‍: കിഴക്കന്‍മേഖലയില്‍ ബിജെപിക്ക് കരുത്ത് പകര്‍ന്ന് ഇരുന്നൂറോളം പേര് പാര്‍ട്ടിയില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാമ്പഴത്തറ സലീമിന്റെ നേതൃത്വത്തിലാണിത്. ജില്ലയുടെ അതിര്‍ത്തിമേഖലയില്‍ ബിജെപിയുടെ ശക്തി തെളിയിക്കുന്നതായി ആര്യങ്കാവില്‍ ഇന്നലെ ചേര്‍ന്ന സമ്മേളനം.
മാമ്പഴത്തറ സലീം, രാജേന്ദ്രന്, ബിജു വടക്കടത്ത് തുടങ്ങി കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളില്‍ സജീവമായിരുന്നവരാണ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നത്.
പതിറ്റാണ്ടുകളായി കിഴക്കന്‍മേഖലയിലെ തോട്ടം തൊഴിലാളികളുടെ അവകാശപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ മാമ്പഴത്തറ സലീമിന്റെ ബിജെപിയിലേക്കുള്ള വരവ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
സലീമിനെയും കൂട്ടരെയും പാര്‍ട്ടിയിലേക്ക് സ്വീകരിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് എത്തിയത് സമ്മേളനത്തിന് ആവേശമായി. ഉമ്മന്‍ചാണ്ടിയുടെ കാലത്തേത് പോലെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് യുഡിഎഫും എല്‍ഡിഎഫും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയിലും വീതംവെപ്പിലും അവര്‍ ഒറ്റക്കെട്ടാണ്. കേരളത്തില്‍ വ്യാപകമായ സഹകരണത്തട്ടിപ്പിന് പിന്നില്‍ ഈ സഹകരണ മുന്നണിയാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
മാമ്പഴത്തറ സലീമിന്റെ ആര്യങ്കാവിലെ വസതിയില്‍ നടന്ന സമ്മേളനത്തില്‍ ബിജെപി പുനലൂര്‍ മണ്ഡലം പ്രസിഡന്റ് ഉമേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, സമിതിയംഗം വിളക്കുടി ചന്ദ്രന്, ബിഎംഎസ് ജില്ലാസെക്രട്ടറി ടി.രാജേന്ദ്രന്‍പിള്ള. പി.ബാനര്‍ജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: