കൊച്ചി: പ്രമുഖനടിയെ തട്ടികൊണ്ട് പോയി ആക്രമിച്ചക്കേസില്‍ പള്‍സര്‍സുനിക്ക് നിയമ സഹായം നല്കാന് അഭിഭാഷകനെ പരിചയപ്പെടുത്തിയത് ദിലീപെന്നു പോലീസ്. സുനിയെ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ അടുത്തേക്ക് അയച്ചതും ദിലീപാണെന്ന് പോലീസ് പറയുന്നു.
കുറ്റകൃത്യത്തിനു ശേഷം സുനില്‍കുമാര്‍ മെമ്മറി കാര്‍ഡ് കൈമാറിയതു അഭിഭാഷകനാണെന്ന് പോലീസ് സംശയിക്കുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ അഭിഭാഷകനെ ഏല്‍പ്പിച്ചെന്നാണ് സുനിയുടെ മൊഴി.
ഒളിവില്‍ക്കഴിയവേ ഫെബ്രുവരി 23-ന് എറണാകുളത്ത് അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് ഫോണ്‍ നല്‍കിയെന്നാണ് പറയുന്നത്. അവിടെ പരിശോധന നടത്തിയെങ്കിലും ബാഗ് മാത്രമാണ് കിട്ടിയത്. ഫോണ്‍ കിട്ടിയില്ല. അത് നിര്‍ണായക തെളിവാണ്. ഇതുസംബന്ധിച്ച കൂടൂതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രതീഷ് ചാക്കോയെ പോലീസ് കസ്റ്റഡിയിലെടുക്കും. പ്രതീഷ് ചാക്കോ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നലെ വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.
അതേസമയം, ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെകുറിച്ച് അറിയില്ലെന്നു ദിലീപ് പോലീസിനു മൊഴിനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: