Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷിജലത്തിനായി നദിയെയും മാറ്റാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 08:46 pm IST
inSamskriti

കാര്‍ഷികവൃത്തിയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ബലരാമന്റെ ജീവിചര്യ. പ്രവൃത്തിക്കാണ് ആ അവതാരപുരുഷന്‍ മുഖ്യസ്ഥാനം നല്‍കിയത് കലപ്പയും ഉലക്കയും ആയിരുന്നു പ്രധാന ആയുധം. എന്നാല്‍ ഗദായുദ്ധത്തില്‍ ഏറെ പ്രാവീണ്യം നേടിയിരുന്നു.

ഗോകുലത്തില്‍ ജനിച്ചുവളര്‍ന്ന രാമന്‍ ഗോകുലപതിയായ നന്ദഗോപന്റെ ഇഷ്ടസന്താനമായിത്തന്നെ വളര്‍ന്നു. ശ്രീകൃഷ്ണനെന്നപോലെ രാമനും ആ പേരിട്ടത് യദുകുല ഗുരുവായ ഗര്‍ഗമഹര്‍ഷി തന്നെയായിരുന്നു. നല്ല ബലമുള്ളതുകൊണ്ട് ബലന്‍ എന്നും എല്ലാവരേയും രമിപ്പിക്കുന്നവനായതിനാല്‍ രാമന്‍ എന്നും ഗര്‍ഗന്‍ നാമകരണം നടത്തി.

കുട്ടിക്കാലം തുടങ്ങി പശുക്കുട്ടികളെ മേച്ചു നടക്കുന്ന ജോലി ഭംഗിയായി നിര്‍വഹിച്ചുവന്നു.

ക്രമേണ വലിയ പശുക്കളെയും കാളക്കൂറ്റന്മാരെയും മേച്ചു നടക്കാനും നിയോഗിക്കപ്പെട്ടു. വളരെ ആനന്ദപൂര്‍വമായിരുന്നു ഇവര്‍ പ്രവൃത്തികള്‍ നിര്‍വഹിച്ചത്. ബലരാമനും ശ്രീകൃഷ്ണനും മറ്റു ഗോപ ബാലന്മാരുമൊത്ത് വൃന്ദാവനത്തില്‍ കന്നുകാലികളെ മേച്ചുനടന്നു.

ശ്രീകൃഷ്ണനെ യശോദ ഉരലില്‍ പിടിച്ചുകെട്ടി എന്ന് വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ ഉരലും ഉലക്കയുമെല്ലാം അവിടെയുണ്ടായിരുന്നുവെന്ന് വ്യക്തം. അവിടെ നെല്ലു സംഭരണമുണ്ടായിരുന്നുവെന്നും ഇതില്‍നിന്നും പ്രകടമാണ്. വൃന്ദാവനം വാസസ്ഥാനമാക്കുന്നത് നന്ദഗോപസഹോദരനായ ഉപനന്ദന്റെ നിര്‍ദ്ദേശപ്രകാരമാണ്.

”വനം വൃന്ദാവനം നാമ പശവ്യം നവകാനനം

ഗോപഗോപീഗവാംസേവ്യം പുണ്യാദ്രിതൃണവിരുധം”

വൃന്ദാദേവിയാല്‍ രക്ഷിക്കപ്പെടുന്ന ആ സ്ഥലം പച്ചപ്പുല്ലുകള്‍ സ്ഥിരമായിക്കാണുന്നു. പശുക്കള്‍ക്കും ഗോപീഗോപന്മാര്‍ക്കും ഏറ്റവും വാസയോഗ്യമാണ്.

”വൃന്ദാവനം ഗോവര്‍ധനം യമുനാപുളിനാനിച

വീക്ഷ്യാസീദുത്തമാ പ്രീതി രാമ മാധവയോര്‍നൃപ”

യമുനാപുളിനങ്ങളും ഗോവര്‍ധനവും ഉള്ള വൃന്ദാവനം കണ്ടിട്ട് ഉത്തമമായ സ്ഥലമെന്ന് മനസ്സിലാക്കി രാമ മാധവന്മാര്‍ക്ക് ഏറെ പ്രീതിയുണ്ടായി. സ്ഥലം രമിപ്പിക്കുന്നതാണ് ലക്ഷ്മീനാരായണ യോഗ്യമാണ്. ഗോക്കളെ വര്‍ധിപ്പിക്കുന്നതിന് ഒരു കന്നുകാലി കര്‍ഷകനെ സംബന്ധിച്ചിടത്തോളം ആദ്യം വേണ്ട ഗുണങ്ങള്‍ ഇതൊക്കെയാണ്.

അനുകൂല സ്ഥലങ്ങളെ പറയുന്ന ലക്ഷണത്തില്‍ ”തീര്‍ത്ഥാന്തേ, തടിനീതടേ, ജലനിധേസ്തീരേ, സരിത് സംഗമേ

ശൈലാഗ്രേളദ്രിതടേ വനോപവനയോരുദ്യാനദേശേതഥാ” എന്നിങ്ങനെ ദേവപ്രശ്‌നത്തില്‍ ദേവസ്ഥാനലക്ഷണം പറയുന്നുണ്ട്. ഇതില്‍ പറഞ്ഞിരിക്കുന്ന ആദ്യലക്ഷണങ്ങളെല്ലാം യോജിച്ച സ്ഥലമാണിത്.

അവിടെ താമസിക്കുമ്പോള്‍ വല്‍സാസുരന്‍, ബകാസുരന്‍, പ്രലംബാസുരന്‍ തുടങ്ങിയ ശത്രുക്കളെ വധിച്ച് ഭീഷണികള്‍ ഒഴിവാക്കി.

രാമകൃഷ്ണാദികളുടെ കളികളില്‍ കൂടി പലപ്പോഴും അവര്‍ സ്വയം പശുക്കളും കാളകളുമൊക്കെയായി അഭിനയിക്കും. ചിലപ്പോള്‍ പുഴയില്‍ അണകെട്ടി കളിക്കും. ഇത്തരത്തില്‍ കൃഷികാര്യങ്ങളായിരുന്നു പലപ്പോഴും ചിന്തയില്‍ എന്ന് പ്രകടമാക്കിയിരുന്നു. മഹാകാര്യങ്ങള്‍ പലതും ഇക്കൂട്ടത്തില്‍ നടന്നു.

കൃഷിക്കനുയോജ്യമായ വിധത്തില്‍ നദികളുടെ കൈവഴികളെ വഴിതിരിച്ചുവിടാനും അതിനാവശ്യമായ വിധം ചെറിയ അണകള്‍ കെട്ടുവാനും അവര്‍ മിടുക്കരായിരുന്നു.

ഇത്തരത്തില്‍ ഒരിക്കല്‍ കാളിന്ദിയെ കലപ്പകൊണ്ട് വലിച്ച് വഴിതിരിച്ചുവിടുന്നതായി അവതരിപ്പിച്ചിട്ടുണ്ട്. ഈ സംഭവത്തെ കാളിന്ദീ ഭേദനം എന്ന കവിതയിലൂടെ പ്രസിദ്ധ കവി പാലൂര്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

വരള്‍ച്ചയെയും ശുദ്ധജല ക്ഷാമത്തിത്തെയും പരിസ്ഥിതി നാശത്തെയും കുറിച്ചൊക്കെ വാചാലമായി പ്രസംഗിക്കാന്‍ പലരുമുണ്ടാകാം. എന്നാല്‍ ആവശ്യത്തിനനുസരിച്ചുള്ള ക്രിയാത്മക മാര്‍ഗ്ഗങ്ങള്‍ പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്ത ബലരാമനെയാണ് കാളിന്ദീ ഭേദനത്തില്‍ കവി കാണിച്ചുതന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.