കൊച്ചി: ദിലീപിനെ കുടുക്കിയതാണെന്നു സഹോദരന് അനൂപ്. ഇതിനുപിന്നില്‍ വന്‍ഗൂഢാലോചനയുണ്ട്. നിരപരാധിത്വം തെളിയിച്ചു ദിലീപ് തിരികെയെത്തുമെന്നും അനൂപ് പറഞ്ഞു. സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് തിരിച്ചുവരുമെന്നും സത്യവും പുറത്തുവരുമെന്നും അനൂപ് വ്യക്തമാക്കി.
കേസില്‍ ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഒന്നും ഇല്ലാതെയാണ് അറസ്?റ്റു ചെയ്?തിരിക്കുന്നത്. പോലീസ് കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ദിലീപ് എന്നത് കേരളക്കര അറിയുന്ന ആളാണ്. അദ്ദേഹം ഇങ്ങനെ ചെയ്യില്ലെന്നും അനൂപ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: