കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശം നടത്തിയ നടന് അജു വര്‍ഗീസിനെ പോലീസ് വിളിപ്പിച്ചു. കളമശേരി സിഐ ഓഫീസില്‍ ഇന്നു രാവിലെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിച്ചതിന് അജു വര്‍ഗീസിനെതിരേ പോലീസ് നേരത്തേ കേസെടുത്തിരുന്നു.
കളമശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്ക് നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് നേരത്തെ മാപ്പ് ചോദിച്ചിരുന്നു.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ജൂണ്‍ 26നാണ് ഡിജിപിക്ക് പരാതി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: