തിരുവനന്തപുരം: നടിയെ ആക്രമിക്കാന്‍ നടന് ദിലീപ് നടത്തിയ ഗൂഡാലോചനയ്ക്ക് ഒത്താശ നൽകിയെന്നു കണ്ടെത്തിയതിനെ തുടർന്ന് നടി കാവ്യ മാധവനെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കും. കാവ്യയ്ക്ക് പുറമെ അമ്മയേയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
നടിയെ ആക്രമിച്ച പള്‍സര്‍ സുനിക്കു സഹായം നല്‍കിയിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ഇതിനു പുറമെ നിരന്തരം സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടുണ്ടെന്നു കണ്ടെത്തിയ രണ്ട് എംഎല്‍എമാരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.
നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ രണ്ട് എംഎല്‍എമാരെ ദിലീപ് നൂറോളം തവണ വിളിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഫോണില്‍ ഇവര്‍ നിരവധി തവണ ബന്ധപ്പെട്ടതിന്റെ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക സഹായം കൈപ്പറ്റിയ ജനപ്രതിനിധിയെക്കുറിച്ചുള്ള വിവരങ്ങള്‍ ദിലീപ് മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണു സൂചന.
ദിലീപ് ഉപയോഗിക്കുന്ന രഹസ്യ നമ്പറിൽ നിന്നായിരുന്നു വിളി. ഈ വിളികള്‍ പോലീസ് ചോര്ത്തിയപ്പോഴാണു ദിലീപിനെ രക്ഷിച്ചെടുക്കാനുള്ള ഉന്നത ഇടപെടലുകള്‍ വ്യക്തമായത്. പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെയും ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: