വെള്ളൂര്‍: കോട്ടയം വെള്ളൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ്സ്റ്റീഫന്‍ എന്ന സ്വകാര്യ ബസില്‍നിന്നും ഇന്നലെ രാവിലെ 11 മണിയോടുകൂടി നിരോധിത പുകയില ഉല്പന്നങ്ങള് 78 പായ്ക്കറ്റുകള്‍ വെള്ളൂര്‍ എസ്ഐ. കെ. ആര്. മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളൂരില്നിന്നും കോട്ടയത്തേക്ക് പോകുന്ന ബസ് വെളളുര്‍ എച്ച്എന്‍എല്‍ ഭാഗത്തുവച്ചാണ് പിടിച്ചത്. ബസും, െ്രെഡവര്‍ മേവെള്ളൂര്‍ നെട്ടും പറമ്പില്‍ ജോബിന് ജോയി (31), ബസ്റ്റ് കണ്ടക്ടര്‍ വടുകുന്നപ്പുഴ പാച്ചിത്താഴത്ത് ജിതിന് ഗോപി (22), ഇവര്‍ക്ക് സാധനം എത്തിച്ച് കൊടുത്തിരുന്ന ഞീഴൂര്‍ കൊല്ലം പിള്ളില്‍ ജോയി ജോസഫ് (60) ഞീഴൂരില്‍ നിന്നും കസ്റ്റടിയില്‍ എടുത്തു. ജോയി ജോസഫ് ബെംഗളൂരില്‍ നിന്നാണ് പുകയില ഉല്പന്നങ്ങള് വില്പനക്ക് ഇവര്‍ക്ക് എത്തിച്ച് കൊടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: