തിരുവനന്തപുരം: എംഎല്‍എമാര്‍ ജനങ്ങള്‍ക്കൊപ്പം ഇറങ്ങി പ്രവര്‍ത്തിക്കേണ്ടവരാണെന്നും വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ ഔചിത്യം വേണമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എംഎല്‍എമാരായ കെ.ബി.ഗണേഷ്കുമാര്, മുകേഷ് എന്നിവര്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഭയ്ക്ക് പുറത്ത് എംഎല്‍എമാര്‍ സ്വീകരിച്ച നിലപാടുകളില്‍ അഭിപ്രായം പറയാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല. അത് മര്യാദയുമല്ല. ശരി തെറ്റുകളെക്കുറിച്ച് അവര്‍ തന്നെയാണ് ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. ജനങ്ങളുടെ അംഗീകാരം നേടിയാണ് അവര്‍ എംഎല്‍എമാരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: