തിരുവനന്തപുരം: കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. സെക്രട്ടേറിയറ്റ് വളപ്പില്‍ മുഖ്യമന്ത്രി പിണാറായി വിജയന് പച്ചക്കറി തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ഓണത്തിന് വിഷരഹിത പച്ചക്കറി ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് സംസ്ഥാന വ്യാപകമായി ഓണത്തിന് ഒരു മുറം പച്ചക്കറി നടപ്പിലാക്കുന്നത്. അറുപത്തിമൂന്നു ലക്ഷം വിത്ത് പായ്ക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, ഒരു ലക്ഷത്തിലേറെ ഗ്രോ ബാഗുകള്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്.
ഓരോ കുടുംബവും കുറഞ്ഞത് അഞ്ചിനം പച്ചക്കറിയെങ്കിലും ഈ ഓണത്തിന് സ്വന്തമായി ഉത്പാദിപ്പിച്ച് ഓണസദ്യയ്ക്കുളള വിഭവം തയ്യാറാക്കണമെന്നതാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: