തിരുവനന്തപുരം: ഹെഡ് കോണ്‍സ്റ്റബിള്‍ ബാബു കുമാര്‍ വധശ്രമ കേസിലെ ആറാം പ്രതി ഡിവൈഎസ്പി എം.സന്തോഷ്നായര്‍ വിടുതല്‍ ഹര്‍ജി നല്കി. സിബിഐ പ്രത്യേക കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി 18 ന് പരിഗണിക്കും.
2011 ജനുവരി 11ന് രാവിലെ 10 നാണ് കൊല്ലത്തെ ബാബു കുമാറിന്റെ വീടിന് മുമ്പില്‍ വച്ച് വിനീഷ് എന്ന ജിന്‍ഡാ അനി മോട്ടോര്‍ ബൈക്കിലെത്തി ബാബുകുമാറിനെ കൊല്ലാന്‍ ശ്രമിച്ചത്. കൊല്ലം ഗസ്റ്റ് ഹൗസില്‍ മദ്യപിച്ചിരുന്ന ഡിവൈഎസ്പി സന്തോഷ് നായര്‍, കണ്ടെയ്നര്‍ സന്തോഷ് എന്നിവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ബാബുകുമാറിനെ വിളിച്ച് മാധ്യമപ്രവര്‍ത്തകനായ വി.വി.ഉണ്ണിത്താന് പറഞ്ഞു.
തുടര്‍ന്ന് പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തു. ഈ വൈരാഗ്യത്തിലാണ് ബാബുകുമാറിനെ കൊല്ലാന്‍ കണ്ടെയ്നര്‍ സന്തോഷും ഡിവൈഎസ്പി സന്തോഷ്നായരും ചേര്‍ന്ന് ജിണ്ട അനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് സിബിഐ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: