കൊച്ചി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഏറ്റവും ഭദ്രമായ അവസ്ഥയിലെത്തുന്ന പക്ഷം ചരക്ക് സേവന നികുതി നിരക്കുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ: ഹര്‍ഷ് വര്ദ്ധന്. പൊതുജനങ്ങളുടെയും ചെറുകിട കച്ചവടക്കാരുടെയും താല്പര്യങ്ങളില് വിപ്ലവകരമായ പരിഷ്കാരങ്ങള്‍ വരുത്തുന്ന ജി.എസ.്ടിയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ നടത്തിയ സംവാദ പരിപാടി ഐ.സി.എ.ഐ ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പുതിയ തലത്തിലേക്ക് വഴിതെളിക്കുന്നതാണ് പുതിയ നികുതി വ്യവസ്ഥ.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അവസ്ഥയും ദിശയും ജി.എസ്.ടി മാറ്റും. നികുതി വ്യവസ്ഥയില്‍ സുതാര്യത ഉറപ്പാക്കുന്നതിനും ജി.എസ്.ടി യുടെ പ്രധാന ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും സഹായിച്ച ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെയും പ്രൊഫഷണലുകളുടെയും സംഭാവന അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ജി.എസ്.ടി.
ജി.എസ്.ടിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചുളള ചര്‍ച്ചയ്ക്ക് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരായ വി.രാജശേഖരന്, എന്‍.എല്‍ സോമന്, സിര്ജോ വി.ജെ, റാസീ മൊയ്തീന് എന്നിവര്‍ നേതൃത്വം നല്കി. ഐ.സി.എ.ഐ കേന്ദ്ര കമ്മിറ്റി അംഗം ബാബു എബ്രഹാം കളളിവയലില്‍, സെന്‍ട്രല്‍ എക്സൈസ്, കസ്റ്റംസ് & സര്‍വീസ് ടാക്സ് ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു, നോര്‍ക്ക സി.ഇ.ഒ ഡോ. കെ. എന്‍ രാഘവന്, എറണാകുളം ശാഖ ചെയര്മാന് ലൂക്കോസ് ജോസഫ്, വൈസ് ചെയര്മാന് പി. റ്റി. ജോയി എറണാകുളം ശാഖ സെക്രട്ടറി ജേക്കബ് കോവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: