കൊട്ടാരക്കര: തലച്ചിറയില്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ പേരില്‍ മുസ്ലീം കുടുംബത്തെ പഞ്ചായത്ത് അധികൃതര്‍ വേട്ടയാടുന്നു. തലച്ചിറ ഫൗസിയ മന്‍സിലില്‍ റംലത്ത് ബീവിയുടെ കുടുംബത്തിനാണ് വെട്ടിക്കവല പഞ്ചായത്ത് അധികാരികള്‍ മനുഷ്യാവകാശംപോലും നിഷേധിക്കുന്നത്. പീഡനം തുടര്‍ന്നാല്‍ ആത്മഹത്യയല്ലാതെ പോംവഴിയില്ലന്ന് പൊട്ടിക്കരയുകയാണ് 55കാരിയായ റംലത്ത് ബീവി.
വര്‍ഷങ്ങളായി നാലര മീറ്ററിലധികം വീതിയുണ്ടായിരുന്ന വഴി രാഷ്ട്രീയവിരോധം മൂലം ചിലര്‍ കൈയേറിയിരിക്കുകയാണ്. ഹൃദ്രോഗിയായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാങ്ങിയ കാര്‍ പുറത്തിറക്കാനാകാതെ രണ്ട് വര്‍ഷമായി പോര്‍ച്ചില്‍ വിശ്രമിക്കുകയാണ്. യന്ത്രഭാഗങ്ങള്‍ തുരുമ്പെടുത്ത് നശിച്ചുതുടങ്ങി. റംലത്തിന്റേത് അടക്കം ഏതാനും കുടംബങ്ങള്‍ക്ക് പ്രധാന റോഡിലേക്കെത്താനുള്ള പഞ്ചായത്ത് വഴിയാണ് രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ തടയപ്പെട്ടത്.
റംലത്ത് ബീവിയുടെ വീടിനോട് ചേര്‍ന്നുള്ള 150 മീറ്റര്‍ റോഡാണ് ഇനിയും ടാറിങ് നടത്താനുള്ളത്. കാര്‍ പുറത്തിറക്കാനും അര്‍ഹതപ്പെട്ട വഴി സഞ്ചാരയോഗ്യമാക്കാനും വേണ്ടി റംലത്ത്ബീവിയും രണ്ട് പെണ്മക്കളും മുട്ടാത്ത വഴികളില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയന്, മനുഷ്യാവകാശകമ്മീഷന്, നഗരവികസനമന്ത്രി, ജില്ലാകളക്ടര്‍, തഹസീല്‍ദാര്‍, പഞ്ചായത്ത് ഡയറക്ടര്‍ തുടങ്ങി കഴിഞ്ഞ രണ്ടര വര്‍ഷമായി പരാതി നല്‍കാത്ത ഇടങ്ങളില്ല. പരാതി ന്യായമാണെന്ന് ബോധ്യമായ എല്ലാവരും നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും പഞ്ചായത്ത് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: