തിരുവനന്തപുരം: ഭൂവനേശ്വറില്‍ നടന്ന 22-ാമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് 10 ലക്ഷം രൂപയും വെളളി നേടിയവര്‍ക്ക് ഏഴു ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് അഞ്ചു ലക്ഷം രൂപയും നല്‍കും.
ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് അഞ്ചു ലക്ഷം രൂപയും വെളളി നേടിയവര്‍ക്ക് 3.5 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് 2.5 ലക്ഷം രൂപയും നല്‍കും. പിയു ചിത്രക്ക് തുടര്‍പഠനത്തിന് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സഹായംനല്‍കും. മെഡല്‍ നേടിയവര്‍ക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്‍കും. പരിശീലകരെ ആദരിക്കും.
















