തിരുവനന്തപുരം: ജിഎസ്ടി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എന്നാല്‍ വിചാരിക്കും പോലെ രണ്ടുശതമാനം വളര്‍ച്ച ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ജിഎസ്ടിയെക്കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
ജിഎസ്ടി നടപ്പാക്കുന്ന ഈ വര്‍ഷം ഒരുലക്ഷം കോടി രൂപ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനത്തില്‍ കുറവുണ്ടാകും. പക്ഷേ ഭാവിയില്‍ മാറ്റമുണ്ടാകും. ഉത്പാദനവും കയറ്റുമതിയും വര്‍ധിക്കും. കയറ്റുമതി മത്സരാധിഷ്ഠിതമാകുന്നതിനൊപ്പം ഇറക്കുമതിക്ക് കൗണ്ടര്‍ ടാക്സ് ഏര്‍പ്പെടുത്താന്‍ പറ്റും.
എന്നാല്‍ ജിഎസ്ടി നടപ്പാക്കുമ്പോള്‍ ധനക്കമ്മി നാലോ അഞ്ചോ വര്‍ഷം കൊണ്ട് ഇല്ലാതാകും. സംസ്ഥാനത്തിന്റെ നികുതിവരുമാനം അടുത്തവര്‍ഷം മുതല്‍ 2000 മുതല്‍ 3000 കോടിരൂപ വരെ വര്‍ധിക്കുമെന്നും ഐസക്ക് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: