തിരുവനന്തപുരം: 2017ലെ നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നിയമസഭാ റിപ്പോര്‍ട്ടിംഗിനുള്ള ജി. കാര്ത്തികേയന് അച്ചടി മാധ്യമ അവാര്‍ഡ് കേരള കൗമുദിയിലെ സി.പി. ശ്രീഹര്‍ഷനും ദൃശ്യമാധ്യമ അവാര്‍ഡ് മാതൃഭൂമി ന്യൂസിലെ സീജി കടയ്ക്കലിനും ലഭിച്ചു.
പുതുതായി ഏര്‍പ്പെടുത്തിയ ആര്. ശങ്കരനാരായണന് തമ്പി അച്ചടി മാധ്യമ അവാര്‍ഡിന് മംഗളം പത്രത്തിലെ വി.പി. നിസാറും ദൃശ്യമാധ്യമ അവാര്‍ഡിന് ഏഷ്യനെറ്റ് ന്യൂസിലെ സി. അനൂപും അര്‍ഹരായി. ഇ.കെ. നായനാര്‍ അച്ചടി മാധ്യമ അവാര്‍ഡ് മലയാള മനോരമയിലെ എ.എസ്. ഉല്ലാസ്കുമാറിനും ദൃശ്യമാധ്യമ അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസിലെ ജെയ്സണ്‍ മണിയങ്ങാടിനും ലഭിച്ചു. മനോരമ ന്യൂസിലെ കെ.എസ്. അനൂബിന് പ്രതേ്യക ജൂറി പരാമര്‍ശം ലഭിച്ചു. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡുകള്‍.
നിയമസഭാ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജിയര്‍ കോഴ്സിന്റെ 2017ലെ പരീക്ഷാഫലവും പ്രഖ്യാപിച്ചു. കൊല്ലം ക്ലാപ്പന പാലക്കോട്ടു വീട്ടില്‍ മുഹമ്മദ് ഷെമീം എച്ചിനാണ് ഒന്നാം റാങ്ക്. ആലുവ റസിഡന്‍സി ലൈനില്‍ അനശ്വരയില്‍ സുപര്‍ണ എസ്. നായര്‍ രണ്ടാം റാങ്കും കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഹരിപുരം ശിവഗംഗയില്‍ ജി. ഹരിശങ്കര്‍ മൂന്നാം റാങ്കും നേടി. 98 പേര് പരീക്ഷയെഴുതിയതില്‍ 83 പേര് വിജയിച്ചു. വിജയശതമാനം 85 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: