തൊടുപുഴ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ തൊടുപുഴയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള പോലീസിന്റെ ശ്രമം തടസപ്പെട്ടു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിയെ വാഹനത്തില്‍ നിന്നും പുറത്തിറക്കാനായില്ല.
ദിലീപിനെ തൊടുപുഴയിലേക്ക് കൊണ്ടു പോകുന്ന വഴി നാട്ടുകാര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചിരുന്നു. ദിലീപുമായി പോകുന്ന വാഹനവ്യൂഹത്തിനു നേരെയാണ് നാട്ടുകാർ കരിങ്കൊടി വീശിയത്. മുവാറ്റുപുഴയിൽവച്ച് ജനങ്ങൾ ദിലീപിനെ കൂകിവിളിച്ചും പ്രതിഷേധിച്ചു. ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്ന തൊടുപുഴയിലെ ശാന്തിഗിരി കോളേജിലേക്കായിരുന്നു ദിലീപിനെ കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ദിലീപിനെ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഇന്ന് രണ്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. വിവിധ ഇടങ്ങളില്‍ കൊണ്ടു പോയി തെളിവെടുക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആലുവ സബ് ജയിലില്‍ നിന്നും കനത്ത സുരക്ഷയിലാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.
കോടതിയിലേക്കു കയറിയപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ കൂവിവിളിച്ചു. നിരവധിപ്പേരാണ് ദിലീപിനെ കൊണ്ടുവരുന്നതറിഞ്ഞ് കോടതി വളപ്പില്‍ തടിച്ചു കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: