കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരേ അടുത്ത സുഹൃത്ത് കൂടിയായ മംമ്തയും രംഗത്ത്.
നാല് ചുമരുകള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നമാണ് ആക്രമണത്തില്‍ വരെ എത്തിച്ചതെന്ന് താരം പറഞ്ഞു. സിനിമ മേഖലയ്ക്ക് മുഴുവനായും നാണക്കേടുണ്ടാക്കുന്ന സംഭവമാണ് നടന്നതെന്നും സിനിമ മേഖലയെ സംഭവം പ്രതികൂലമായി ബാധിക്കുമെന്നും മംമ്ത പറഞ്ഞു.
സിനിമയിലെ പുതിയ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസി ആവശ്യമാണെന്ന് തോന്നയതുകൊണ്ടാവും രൂപീകരിച്ചത്. താന്‍ എന്തായാലും വനിത സംഘടനയില്‍ ഇല്ലെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: