കൊല്ലം: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ നടന് ദിലീപിന് പരിചയപ്പെടുത്തിയത് താനല്ലെന്ന് മുകേഷ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപും മുകേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് മുകേഷിന്റെ പ്രതികരണം.
നടി ആക്രമിക്കപ്പെട്ട ദിവസവും പിറ്റേന്നും ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് പൊലീസ് തിരയുന്നത്. സംഭവ ദിവസം നടന് ദിലീപും മുകേഷും തമ്മില്‍ അമ്പതിലേറെ തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഈ ഫോണ്കോളുകടെ സമയദൈര്‍ഘ്യം, സംഭാഷണ വിവരങ്ങള്‍, ഇതിനു സംഭവവുമായി എത്രത്തോളം ബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ദിലീപിന്റെ പഴ്സണല്‍ നമ്പരിലും, മറ്റൊരു നമ്പരിലുമാണ് നടനും എം.എല്‍.എയുമായ മുകേഷ് സംഭവത്തിന് തൊട്ട് മുമ്പും ശേഷവുമുള്ള ദിവസങ്ങളിലും വിളിച്ചിരിക്കുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. സംഭവമുണ്ടായ ദിവസം പകല്‍ മുതല്‍ പിറ്റേന്ന് ഉച്ചവരെയുള്ള സമയത്താണ് ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: