കൊച്ചി: ഇറച്ചിക്കോഴി വില കിലോയ്‌ക്ക് 87 രൂപയാക്കണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദേശം വ്യാപാരികള്‍ അട്ടിമറിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് ഒരു കിലോ കോഴിയ്‌ക്ക് 120 രൂപയ്‌ക്കാണ് വിറ്റത്. സർക്കാർ നിശ്ചയിച്ച വിലയ്‌ക്കു വിറ്റാൽ വലിയ നഷ്ടമുണ്ടാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
87 രൂപയ്‌ക്കു കോഴി വിൽക്കാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി വ്യാപാരികൾ നടത്തിയ അനിശ്ചിതകാല സമരം ചൊവ്വാഴ്ച വ്യാപാരികൾ പിൻവലിച്ചിരുന്നു. ധനമന്ത്രി തോമസ് ഐസക്കുമായി വ്യാപാരികൾ നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
വ്യാപാരികൾക്ക് കിലോയ്‌ക്ക് 87 രൂപ നിരക്കിൽ ജീവനുള്ള കോഴികളെ ലഭ്യമാക്കുമെന്ന സർക്കാരിന്റെ ഉറപ്പിനെത്തുടർന്നാണ് സമരം പിൻവലിച്ചതെന്ന് മന്ത്രി തോമസ് ഐസക്ക് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: