കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിന്മേല്‍ വിധി പറയുന്നത്. കസ്റ്റഡി കാലാവധിക്കുശേഷം ജാമ്യാപേക്ഷയിൽ വിധി പറയാമെന്ന് അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.
ജാമ്യം നല്‍കുന്നതില്‍ പ്രോസിക്യൂഷന് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് നിയമവിരുദ്ധമെന്നും സംശയത്തിന്റെ പേരിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹത്തിനായി ഹാജരായ അഡ്വ. രാംകുമാർ പറഞ്ഞു.
എന്നാൽ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റു ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരേണ്ടതുണ്ടെന്നും അതിനാൽ ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
ജാമ്യം നൽകിയാൽ ദിലീപ് പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നും തെളിവുകൾ നശിപ്പിച്ചേക്കുമെന്നും പ്രോസിക്യൂഷനും വാദിച്ചു. പ്രോസിക്യൂഷൻ രണ്ടു ദിവസത്തിനകം എതിർ സത്യവാങ്മൂലം നൽകണമെന്നും ഇതിനു ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തനിക്കെതിരെയുള്ള പോലീസിന്റെ ആരോപണങ്ങളെല്ലാം ദിലീപ് ജാമ്യാപേക്ഷയില്‍ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: