കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടനും എംഎൽഎയുമായ മുകേഷിലേക്ക് നീളുന്നു. കേസിലെ മുഖ്യപ്രതി പൾസർ സുനിയും മുകേഷും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് പോലീസ് വിവരങ്ങൾ തേടുക. മുകേഷിന്റെ ഡ്രൈവറായി ഏതാണ്ട് രണ്ടു വർഷത്തോളം പൾസർ സുനി ജോലി നോക്കിയിരുന്നു.
നടിയെ ആക്രമിക്കാൻ ദിലീപ് നൽകിയ ക്വട്ടേഷനെ കുറിച്ച് പൾസർ സുനി എപ്പോഴെങ്കിലും മുകേഷിനോട് സൂചിപ്പിച്ചിരുന്നോയെന്ന വിവരവും പോലീസ് തേടും. ഒരു വർഷത്തോളം പൾസർ സുനി തന്റെ ഡ്രൈവറായിരുന്നുവെന്ന് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ സുനിയുടെ രീതി അത്ര നല്ലതല്ലായെന്ന് മനസിലായപ്പോഴാണ് മാറ്റിയതെന്നും മുകേഷ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു.
കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയേയും, മാനേജര്‍ അപ്പുണ്ണിയേയും പ്രതിചേര്‍ക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: