കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേര് പ്രതികളായേക്കുമെന്ന് സൂചന. അറസ്റ്റിലായ നടന് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയേയും, മാനേജര്‍ അപ്പുണ്ണിയേയും പ്രതിചേര്‍ക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരിക്കും ഇവരെ പ്രതിചേര്‍ക്കുക. എന്നാല്‍, ഇരുവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുള്ളതിന് തെളിവുകളില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരങ്ങള്‍.
അതിനിടെ, ദിലീപിന്റെ സഹോദരന് അനൂപിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും സൂചനകളുണ്ട്. കേസിലെ പ്രതി വിഷ്ണു ദിലീപിന്റെ വീട്ടിലെത്തി അനൂപിനെ കണ്ടിരുന്നു. സംഭവം ഒതുക്കി തീര്‍ക്കാന്‍ അനൂപും സഹായിച്ചോ എന്നാണ് പോലീസ് അന്വേഷിക്കുകയെന്നാണ് വിവരം. ഇതിനായി അനൂപിനെ വീണ്ടും ചോദ്യം ചെയ്തേക്കും. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: