മട്ടന്നൂര്‍: പഴശ്ശി രാജ എന്‍എസ്എസ് കോളേജില്‍ കഴിഞ്ഞ അധ്യയന വര്‍ഷം അക്കാദമികഅക്കാദമികേതര മികവ് പുലര്‍ത്തിയ അദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും അനുമോദിക്കുന്ന ചടങ്ങ് ‘മെറിറ്റ് ഫെസ്റ്റ്’ നടന്നു. കണ്ണൂര്‍ സര്‍വകലാശാല സിണ്ടികേറ്റ് മെംബര്‍ ഡോ. ടി.പി.അഷ്‌റഫ് പരിപാടിയുടെ ഉദ്ഘാടനം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ടി.എല്‍. രമാദേവി അധ്യക്ഷയായ ചടങ്ങില്‍ ഡോ. രാഖി രാഘവന്‍, ഡോ. എ. വി. ഹേമലത, എം.പി.ഉദയഭാനു, ഡോ. മഹേഷ് കുമാര്‍, പി.കെ. രാജന്‍, രവികൃഷ്ണന്‍, നിശാന്ത് എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടനം നാളെ
മട്ടന്നൂര്‍: കരേറ്റ എല്‍പി സ്‌കൂള്‍ വായനാപക്ഷാചരണ സമാപനം നഗരസഭാഗം വി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. അഡ്വ.കെ.മുകുന്ദന്‍ മുഖ്യാതിഥിയയി. പി.സന്തോഷ് കുമാര്‍, പി.ശ്രീനിവാസന്‍ മാസ്റ്റര്‍, സി.സജിത, സി.പ്രമീള, പി.അജേഷ്, കെ.ശശികല ടീച്ചര്‍ തുടങ്ങിയവര്‍ വിജയികളെ അനുമോദിച്ചു.
















