കോട്ടയം: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സംയുക്ത ഖാദിഗ്രാമ വ്യവസായ സംഗമവും വായ്‌പാ അദാലത്തും ഇന്ന് രാവിലെ 10 മുതല്‍ കോട്ടയം കെപിഎസ് മേനോന്‍ ഹാളില്‍ നടക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന അദ്ധ്യക്ഷയാകും. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
വായ്‌പ എഴുതി തള്ളിയതു സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റും സംരംഭകര്‍ക്കുളള മാര്‍ജിന്‍ മണിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി വിതരണം ചെയ്യും. കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ഖാദി ബോര്‍ഡംഗം ടി.എല്‍ മാണി എന്നിവര്‍ സംസാരിക്കും. വിവിധ പദ്ധതികള്‍ സംബന്ധിച്ച ബോധവത്ക്കരണ ക്ലാസ,് വായ്‌പ അദാലത്ത് എന്നിവയും നടക്കും.
















