മുഹമ്മ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരളത്തില്‍ കണിക്കൊന്ന പോലെയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. ഇന്ദിരാ ജന്മാശദാബ്ദി ആഘോഷത്തോടനുബന്ധിച്ച് കുടുംബ സംഗമം മണ്ണഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന കണിക്കൊന്ന പോലെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ സംഘടനയായി കോണ്‍ഗ്രസ് കേരളത്തില്‍ നിലവില്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.എച്ച് മജീദ് അദ്ധ്യക്ഷനായി.
















