അമ്പലപ്പുഴ: മത്സ്യത്തൊഴിലാളിസമൂഹം വേദവ്യാസന്റെ മഹത്തായ പാരമ്പര്യത്തിന്റെ ഉടമകളാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍. വ്യാസമഹാസഭ സംഘടിപ്പിച്ച വ്യാസജയന്തി ആഘോഷത്തില്‍ തീരദേശം നേരിടുന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളുടെ പിതൃത്വം യേശുക്രിസ്തുവില്‍ നിന്നാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം വ്യാപകമായും ആസൂത്രിതമായും നടക്കുന്ന സാഹചര്യം ഇന്ന് നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. വ്യാസകൃതിവന്ദനം സഭ സംസ്ഥാന പ്രസിഡന്റ് കെ.ഡി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെ യ്തു.
വ്യാസകുലമഹാസംഗമവും മുതിര്‍ന്നവരെ ആദരിക്കലും നടന്നു. വ്യാസവിചാരസംഗമം റിട്ട. ജഡ്ജ് ആര്‍. നടരാജന്‍ ഉദ്ഘാടനം ചെ യ്തു. സജീവന്‍ ശാന്തി അദ്ധ്യക്ഷനായി. വി.സി. രാജ്‌മോഹന്‍, കൈലാസം രാ ജപ്പന്‍, മധു, കുട്ടന്‍ ശാന്തി, സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















