കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സ്വീകരിച്ച നടപടികളിൽ സംതൃപ്തിയുണ്ടെന്ന് നടി രമ്യാ നമ്പീശന്‍. ഇനിയുള്ള കാര്യങ്ങള്‍ വിമൻ ഇൻ സിനിമാ കളക്ടീവുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. അമ്മയുടെ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് രമ്യാ നമ്പീശൻ.
ഇനിയെങ്കിലും ഭയമില്ലാതെ ജോലി സ്ഥലത്തേക്ക് പോകുന്നതിനുള്ള സാഹചര്യം മലയാള സിനിമാ മേഖലയിൽ ഉണ്ടാകണം. നടിയെന്നതിലുപരി ഒരു സ്ത്രീയെന്ന രീതിയിൽ സുരക്ഷിതമായി പ്രവർത്തിക്കാനാകണമെന്നും അവർ പറഞ്ഞു. താരസംഘടനയായ അമ്മയിൽ നിന്നും താരത്തെ പുറത്താക്കിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു രമ്യ നമ്പീശൻ.
ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കാൻ ചേർന്ന യോഗത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായില്ലെന്ന് നടൻ പൃഥ്വിരാജും പറഞ്ഞു.
















