കണ്ണൂര്‍: കണ്ണൂര്‍ വലിയരീക്കമലയില്‍ എക്‌സൈസ് സംഘത്തിനു നേരെ ആക്രമണ ശ്രമം. വ്യാജ വാറ്റു നടത്തുന്ന സംഘമാണ് എക്‌സൈസ് സംഘത്തെ ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കോട്ടി സാബു എന്നയാളെ പോലീസ് പിടികൂടി. ഇയാളില്‍നിന്ന് 15 ലിറ്റര്‍ ചാരായവും തോക്കും തിരകളും കണ്ടെത്തി. ഒരാള്‍ ഓടി രക്ഷപ്പെട്ടു.
















