കോട്ടയം: ഡോ. പി.എന്‍. ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് വിശ്വകര്‍മ്മ ആര്‍ട്ടിസാന്‍സ് യുവജന ഫെഡറേഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനുള്ള നിവേദനം 140 എംഎല്‍എമാര്‍ക്ക് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന് നല്‍കി വിഎവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ. അനൂപ്കുമാര്‍ നിര്‍വ്വഹിച്ചു. മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന്‍.കെ, ശശി മാവേലിക്കര, ശശികുമാര്‍ ചെങ്ങന്നൂര്‍, ബിനോജ് സദാശിവന്‍ എന്നിവര്‍ സംസാരിച്ചു.
















