പെരുവ: വായനാ മാസാചരണ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള അറിവിന്റെ വണ്ടിക്ക് ജില്ലയിലുടനീളം വമ്പിച്ച വരവേല്‍പ്പ് ലഭിച്ചു. ഫൗണ്ടേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പിജിഎം നായര്‍ കാരിക്കോടിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണ പരിപാടിക്ക് വൈക്കത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവിയുടെ നേതൃത്വത്തില്‍ സ്വീകരണംനല്‍കി.
















