ഏറ്റുമാനൂര്‍: മണ്‍പാത്ര നിര്‍മാണ വികസനക്ഷേമ കോര്‍പറേഷന്‍ പുനസ്ഥാപിക്കണമെന്ന് ബിജെപി ആര്‍ട്ടിസാന്‍സ് സെല്‍ ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിലവില്‍ യാതൊരു ഫണ്ടും നല്‍കാതെ കോര്‍പറേഷനോട് കാണിക്കുന്ന അവഗണന്ന അവസാനിപ്പിക്കണമെന്നും, പരമ്പരാഗത തൊഴിലാളികളായ നിര്‍മാണ തൊഴില്‍ മേഖല അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ജില്ലാ കണ്‍വീനര്‍ കെ.വി. അഭിലാഷ് അദ്ധ്യക്ഷനായി. സംസ്ഥാന കണ്‍വീനര്‍ സതീഷ് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വിശ്വബ്രാഹ്മണസമൂഹ സംസ്ഥാന പ്രസിഡന്റ് ജി. നടരാജന്‍ ,സനീഷ് ഗോപി, രതീഷ് പി.ബി, നിയോജകമണ്ഡലം കണ്‍വീനറായി പി.വി. വിജയന്‍ , ജോയിന്റ് കണ്‍വീനറായി എ.കെ. അനില്‍കുമാറിനെയും തിരഞ്ഞടുത്തു.
















