അഴീക്കോട്: അഴീക്കോടുള്ള നവവധൂവരന്‍മാര്‍ വിവാഹ സ്മരണയ്‌ക്ക് വൃക്ഷത്തൈ നട്ട് സംരക്ഷിക്കും. തുടര്‍ സംരക്ഷണ പ്രതിജ്ഞയോടെ വിവാഹ ദിവസം തന്നെ പൊതുസ്ഥലത്താണ് ഫലവൃക്ഷത്തൈകള്‍ നടുന്നത്. അഴീക്കോട് സൗഹൃദ സംഘത്തിന്റെ മംഗള വൃക്ഷം കാമ്പയിന്റെ ഭാഗമായണ് വൃക്ഷത്തൈ നടല്‍ നടത്തുന്നത്. വൃക്ഷത്തെ നടീല്‍ ഉദ്ഘാടനം വിവാഹിതരാവുന്ന നിയാസ് കളത്തില്‍, മുനവ്വിര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് എ.പി.ഹംസക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ തളിപ്പറമ്പ് അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.ബി.അബ്ദുല്‍ നാസര്‍ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. ഡോക്ടര്‍ കെ.പി. ധനലക്ഷ്മി, ഡോ.മമ്മൂട്ടി, കൃഷ്ണദാസ്.ആര്‍, വല്‍സന്‍, അശോകന്‍, വിനോദ് എന്നിവര്‍ സംസാരിച്ചു.സംഘം സെക്രട്ടറി ലത്തീഫ് സ്വാഗതവും എന്‍.നിഷാന്ത് നന്ദിയും പറഞ്ഞു.
















